കൊറോണ വൈറസ്‌ ; ഒരു മലയാളികൂടി കുവൈത്തിൽ  മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി കുവൈത്തിൽ  മരണമടഞ്ഞു. തൃശൂർ പട്ടിപറമ്പ്‌ സ്വദേശി വടക്കേതിൽ വീട്ടിൽ രാജൻ സുബ്രമണ്യൻ ( 54) ആണ് മരണമടഞ്ഞത്‌. കൊറോണ രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജാബിർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണു അന്ത്യം സംഭവിച്ചത്‌. ബദർ അൽ മുല്ല കമ്പിനിയിൽ ജീവനക്കാരനാണ്. സംസ്കൃതി കുവൈത്തിന്റെ  നിർവ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ സീന. അയ്യപ്പദാസ്, വിഷ്ണു എന്നിവർ മക്കളാണ്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കുവൈറ്റില്‍ സംസ്കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...