കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കെപ്‌കോ ആശ്രയ പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ കൊടുമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ അശരണരായ 1234 വിധവകള്‍ക്ക് സൗജന്യമായി 10 കോഴിയും മൂന്നുകിലോ തീറ്റയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വിധവകള്‍ക്ക് ഒരു സഹായമെന്ന നിലയില്‍ അവരുടെ ജീവിതത്തില്‍ ചെറിയൊരു വരുമാനമാര്‍ഗമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
കെപ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ വിനോദ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കോഴിവിതരണം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ളയും തീറ്റവിതരണം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവിയും നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞന്നാമ്മ കുഞ്ഞ്, അഡ്വ.രാജീവ് കുമാര്‍, വിവിധ വാര്‍ഡ് മെമ്പര്‍മാരായ ലിസി റോബിന്‍സ്, സേതുലക്ഷ്മി, സൂര്യ കലാദേവി, ടി.ജയാ ,രേവമ്മ വിജയന്‍, ജിതേഷ്‌കുമാര്‍ രാജേന്ദ്രന്‍, രണ്ടാംകുറ്റി അജി, എ.വിജയന്‍ നായര്‍, എ വിപിന്‍ കുമാര്‍, സിനി ബിജു, എം.ജി ശ്രീകുമാര്‍, അഡ്വ. സി പ്രകാശ്, രതീദേവി, പുഷ്പലത, അഞ്ജന ബിനുകുമാര്‍, പി എസ് രാജു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ബിനോയ് ജോര്‍ജ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു വി തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...