കോവിഡിൻ്റെ മറവിൽ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : കോവിഡിനെ മറയാക്കി പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക്‌ നല്‍കാനുള്ള ബോണസ്‌ കുടിശിക, വേതനത്തോടു കൂടിയ അവധി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ഇന്‍സെന്റീവ്‌ ജോലികളുടെ വേതനം എന്നിവ വെട്ടിച്ചുരുക്കിയെന്ന്‌ ആരോപണം.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തൊഴിലാളികളുടെ ആനുകൂല്യം കവര്‍ന്നെടുക്കുകയാണെന്ന്‌ ഐ.എന്‍.ടി.യു.സി. ആരോപിച്ചു. ഓരോ വര്‍ഷവും ബോണസ്‌ അടക്കമുള്ള ആനുകൂല്യത്തിന്‌ കുറവ്‌ സംഭവിച്ചു കൊണ്ടിരിക്കുകയാണ്‌. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികളെ സ്‌ഥിരപ്പെടുത്താതെ കോര്‍പ്പറേഷനില്‍ ദീര്‍ഘകാല കരാറുമായി മാനേജ്‌മെന്റ്‌ മുന്നോട്ട്‌ പോകുകയാണ്‌.

ഉല്‍പ്പാദന മേഖലയിലെ ജീവനക്കാരുടെ ഒഴിവുകളും നികത്തുന്നില്ല. ഇതു മൂലം പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കുന്നില്ല. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മുന്‍ കാലങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ ഇപ്പോള്‍ നിലച്ച മട്ടാണ്‌. റബ്ബര്‍ തടി സംസ്‌കരണ ഫാക്‌ടറി അടച്ച്‌ പൂട്ടിയിയത്‌ ഇതിന്‌ ഉദാഹരണമാണ്‌. തൊഴിലാളികളുടെ ബോണസ്‌ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉടനടി നല്‍കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികള്‍ നടത്താന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ്‌ കോണ്‍ഗ്രസ്‌ ഐ.എന്‍.ടി.യു.സി. ജില്ലാ കമ്മറ്റി തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...