ഖുര്‍ആന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം തിരിഞ്ഞു കുത്തിയതോടെ കോണ്‍ഗ്രസും ലീഗും ഉരുണ്ട് കളിക്കുകയാണെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ഖുര്‍ആന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം തിരിഞ്ഞു കുത്തിയതോടെ കോണ്‍ഗ്രസും ലീഗും ഉരുണ്ട് കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആനെ വിവാദത്തിലാക്കിയതിനു ആര്‍എസ്‌എസിനു അവരുടേതായ ലക്ഷ്യങ്ങളുണ്ട്. കോണ്‍ഗ്രസും ലീഗും ഇതു ഏറ്റുപിടിച്ചതെന്തിനെന്ന് വിശദീകരിക്കണം. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലുള്ളവരെ ചോദ്യം ചെയ്യാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്തെന്ന പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചതു പ്രതിപക്ഷ നേതാവും ലീഗ് നേതൃത്വവുമാണ്. യുഎഇ കോണ്‍സുലേറ്റിലെത്തിയ ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് മന്ത്രി ജലീല്‍ സഹായിച്ചത്. ഇതിനെ ഖുര്‍ആന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി ആക്ഷേപിച്ചതു ആര്‍എസ്‌എസും ബിജെപിയുമാണ്. ആര്‍എസ്‌എസിനു അവരുടേതായ ലക്ഷ്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഇതു ഏറ്റുപിടിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണക്കടത്തില്‍ നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന എന്ന ചോദ്യം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദ ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുന്നതു പതിവുള്ള കാര്യമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...