പ്രതിരോധമന്ത്രാലയത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി : മാധ്യമപ്രവര്‍ത്തകനും നേപ്പാളികളായ കൂട്ടാളികളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച്‌​ ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ്​ മാധ്യമ പ്രവര്‍ത്തകന്‍ അറസ്​റില്‍. രാജീവ് ശര്‍മ എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ഔദ്യോഗിക രഹസ്യ നിയമം (ഒ.എസ്.എ) പ്രകാരം ഡല്‍ഹി പോലീസ് സ്​പെഷ്യല്‍ സെല്‍ അറസ്​റ്റ്​ ചെയ്തത്​. ഇയാള്‍ക്കൊപ്പം ചൈനീസ്​ ഇന്‍റലിജന്‍സിന്​ ​വേണ്ടി പ്രവര്‍ത്തിക്കുന്ന ആളെന്ന്​ സംശയിക്കുന്ന ചൈനീസ്​ വനിതയെയും നേപ്പാളീസ്​ പൗരനെയും സ്​പെഷ്യല്‍ സെല്‍ അറസ്​റ്റു ചെയ്​തിട്ടുണ്ട്. ഇവര്‍ പ്രതിരോധ രഹസ്യരേഖകള്‍ക്ക്​ വേണ്ടി രാജീവ്​ ശര്‍മക്ക്​ വന്‍ തുക നല്‍കിയിട്ടുണ്ടെന്നാണ്​ വിവരം.

അറസ്​റ്റിലായ ചൈനീസ്​-നേപ്പാളി പൗരന്‍മാരില്‍ നിന്ന്​ നിരവധി മെബൈല്‍ ഫോണുകളും ലാപ്​ടോപ്പും രഹസ്യസ്വഭാവമുള്ള രേഖകളും പോലീസ്​ കണ്ടെടുത്തു. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച്‌​ വെള്ളിയാഴ്​ചയാണ്​ രാജീവ്​ ശര്‍മയെ അറസ്​റ്റ്​ ചെയ്​തത്​.

വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ, ദ ട്രിബ്യൂണ്‍, സകാല്‍ ടൈംസ് എന്നിവയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രാജീവ്​ അടുത്തിടെ ചൈനീസ് മാധ്യമായ ഗ്ലോബല്‍ ടൈംസിനായി ഡല്‍ഹിയില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. രാജീവ് കിഷ്‌കിന്ദ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ശര്‍മക്ക്​ ഉണ്ട്. അറസ്റ്റിലാകുന്ന ഘട്ടത്തില്‍ 11,900 പേരായിരുന്നു ഈ ചാനലി​ന്റെ സബ്‌സ്‌ക്രൈബര്‍മാര്‍. അറസ്​റ്റിലായ ദിവസം അദ്ദേഹം രണ്ട് വീഡിയോകള്‍ അപ് ലോഡ് ചെയ്തിരുന്നു. നാല് വീഡിയോകള്‍ മാത്രമാണ് യുട്യൂബ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്തതായി കാണുന്നത്. ഇന്ത്യാ ചൈന ബന്ധങ്ങളെ കുറിച്ചുള്ളതാണ് അപ് ലോഡ് ചെയ്ത രണ്ട് വീഡിയോകള്‍. അതില്‍ ഒന്ന് മോസ്‌കോയില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ച ധാരണയെ വിശകലനം ചെയ്യുന്നതായിരുന്നു.

പിറ്റാംപുര സ്വദേശിയാണ് രാജീവ് ശര്‍മയെ ഡല്‍ഹി പോലീസിലെ സൗത്ത് വെസ്റ്റേണ്‍ സ്‌പെഷ്യല്‍ സെല്‍ സെപ്​തംബര്‍ 14നാണ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ആറ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെപ്തംബര്‍ 22ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി പരിഗണിക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം വിവാദമായ ഇസ്രായേലി സ്‌പൈവര്‍ പെഗാസസിന്റെ നിരീക്ഷണത്തില്‍ വന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു രാജീവ് ശര്‍മയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പ് വഴി തനിക്ക് വന്ന മുന്നറിയിപ്പ് സന്ദേശങ്ങളെ കുറിച്ച്‌ അന്ന് രാജീവ് ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസുമായി സംസാരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...