കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കൊടുമണ്‍ റൈസ് മില്ലിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കാര്‍ഷിക മേഖലയ്ക്ക് ഉന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ പ്രത്യേക ശ്രദ്ധ നല്‍കി വരുകയാണെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൊടുമണ്ണിലും സമീപ പ്രദേശങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംസ്‌കരിച്ച് മായവും കലര്‍പ്പും ഇല്ലാത്ത കൊടുമണ്‍ റൈസായി വിപണനം ചെയ്യാന്‍ റൈസ് മില്ല് സജ്ജമാകുന്നതോടെ സാധിക്കും. പുഴുങ്ങല്‍, ഉണക്കല്‍, കുത്തല്‍ തുടങ്ങിയ നെല്ല് സംസ്‌കരണത്തിലെ മനുഷ്യപ്രയത്നം ആവശ്യമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അനായാസം ചെയ്യാന്‍ രണ്ടു മെട്രിക്ക് ടണ്‍ ശേഷിയുള്ള മില്ലിലൂടെ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഒറ്റത്തേക്ക് വിപണന കേന്ദ്രത്തിനു സമീപം നടന്ന ശിലാസ്ഥാപന കര്‍മത്തില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.ബി. രാജീവ്കുമാര്‍, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി. പ്രകാശ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ്. ഉണ്ണിത്താന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാം സത്യ, ജിതേഷ്‌കുമാര്‍, ചിരണിക്കല്‍ ശ്രീകുമാര്‍, എ.ജി. ശ്രീകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ. പ്രഭാകരന്‍, കെ.കെ. ശ്രീധരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അങ്ങാടിക്കല്‍ അശോക് കുമാര്‍, സുരേഷ് ബാബു, വെള്ളൂര്‍ വിക്രമന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമതി ഗോപിനാഥ്, കൊടുമണ്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍. സലീം, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജയപ്രകാശ്, കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദില, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...