പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റില്‍ 25 ലക്ഷം രൂപയുടെ പുതിയ മത്സ്യസ്റ്റാള്‍ നിര്‍മ്മിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് മത്സ്യ സ്റ്റാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. അടിയന്തിരമായി നിര്‍മാണം തുടങ്ങുന്നതിനായി പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റില്‍ സ്ഥലം നിര്‍ദേശിക്കുന്നതിന് അടൂര്‍ നഗരസഭാ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഇതോടെ മാര്‍ക്കറ്റിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരമാകും. പൂര്‍ണമായി മത്സ്യകച്ചവടം ചെയ്യുന്നതിനും, കണ്ടെയ്‌നറില്‍ മത്സ്യം സൂക്ഷിക്കുന്നതിനും, മലിനജലം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും ഉണ്ടാകും. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് നിര്‍വഹണ ഏജന്‍സി. എഗ്രിമെന്റ് വച്ചു കഴിഞ്ഞിട്ടുണ്ട്. ഉടന്‍ നിര്‍മാണം ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...