തൃശ്ശൂര്‍: കൊവിഡ‍് രോഗികളുടെ എണ്ണം കൂടിയ തൃശ്ശൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തൃശൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും. ഒരേ സമയം 70 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രി ആക്കുന്നത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഐപി വിഭാഗത്തില്‍ 176 കിടക്കകളില്‍ 135 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ദിവസേന 1800 രോഗികള്‍ ഒപി വിഭാഗത്തില്‍ എത്തിച്ചേരുന്ന ഇടം കൂടിയാണ് ഇവിടം. കൊവിഡ് ആശുപത്രിയാക്കി മാറ്റുമ്പോള്‍ നിലവിലുള്ള മാതൃ-ശിശു സംരക്ഷണ വിഭാഗം കോട്ടപ്പുറം മെഡികെയര്‍ ആശുപത്രിയിലേക്കും മറ്റ് വിഭാഗങ്ങള്‍ ഒ കെ ആശുപത്രിയിലേക്കും മാറ്റും. കൊവിഡ് ആശുപത്രി നാളെ തന്നെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും
RECENT NEWS
Advertisment