ഭരണിക്കോമരങ്ങള്‍ കൊടുങ്ങല്ലൂരിലെത്തി കാവേറ്റം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍: ചെമ്പട്ടു ചേലയണിഞ്ഞ് കാല്‍ച്ചിലങ്ക, അരമണി, പള്ളിവാളുമേന്തി ആര്‍ത്തട്ടഹാസങ്ങളോടെ ഭരണിക്കോമരങ്ങള്‍ കൊടുങ്ങല്ലൂരിലെത്തി കാവേറ്റം തുടങ്ങി. ഉറഞ്ഞു തുള്ളലിന്റെയും തന്നാരം പാട്ടിന്റെ ദ്രുതതാളം മുഴങ്ങിത്തുടങ്ങിയതോടെ ശ്രീകുരുംബ ക്ഷേത്രസന്നിധി രൗദ്രഭാവത്തിരയില്‍ ചെങ്കടലായി മാറിത്തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ ഭരണിക്കോമരങ്ങളുടെ പ്രവാഹമാണ് കൊടുങ്ങല്ലൂരിലേക്ക്. ഇവര്‍ക്കൊപ്പം തീര്‍ത്ഥാടകരുടെ ഒഴുക്കും തുടങ്ങിയതോടെ കാവും പരിസരവും ജനനിബിഡമായിക്കഴിഞ്ഞു. വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോമരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

വ്യാഴാഴ്ച സന്ധ്യയ്ക്കാണ് രേവതി വിളക്ക് തെളിയുന്നത്. വടക്കേ നടയിലെ ദീപസ്തംഭത്തിലാണ്‌ രേവതി വിളക്ക് തെളിയിക്കുക. വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ അശ്വതി കാവുതീണ്ടല്‍. ഉച്ചയ്ക്ക് ക്ഷേത്ര വാതിലുകളെല്ലാം അടച്ച്‌ കാവ് തീണ്ടലിന് മുന്നോടിയായുള്ള തൃച്ചന്ദനച്ചാര്‍ത്തു പൂജയാരംഭിക്കും. ക്ഷേത്രത്തിനു പുറത്ത് കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാനും പരിവാരങ്ങളും കാവല്‍ നില്‍ക്കുമ്പോള്‍ നീലത്ത് മഠത്തിലെയും കുന്നത്ത് മഠത്തിലെയും അടികള്‍മാരാണ് പൂജ നിര്‍വ്വഹിക്കുക. പൂജ കഴിഞ്ഞ് അടികള്‍മാര്‍ ക്ഷേത്രനടയടച്ച്‌ മടങ്ങിയാല്‍ തമ്പുരാനും പരിവാരങ്ങളും കിഴക്കേ നടയിലെ നിലപാടു തറയിലെത്തും.

പകല്‍ 3.30ന് കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ അനുമതിയോടെ കോയ്മക്കാര്‍ ചുവന്ന പട്ടുകുട നിവര്‍ത്തിയാല്‍ ആയിരക്കണക്കിന് കോമരങ്ങളും ഭക്തരും ക്ഷേത്രത്തിന് ചുറ്റും കുതിച്ചു പാഞ്ഞ് അശ്വതീകാവുതീണ്ടും. പാലയ്ക്കവേലനാണ് ആദ്യമായി കാവുതീണ്ടുക. തുടര്‍ന്ന് തെയ്യവും തിറയും മുടിയാട്ടവുമടക്കമുള്ള കലാരൂപങ്ങള്‍ കാവില്‍ അരങ്ങേറും. ഭരണി നാളായ ശനിയാഴ്ച അരയ സമുദായക്കാരുടെ തീരദേശത്ത് നിന്നുള്ള ഘോഷയാത്ര ക്ഷേത്രത്തിലെത്തി പട്ടും താലിയും സമര്‍പ്പിക്കും. പട്ടാര്യ സമുദായക്കാര്‍ കുമ്ബളങ്ങ മുറിച്ച്‌ ബലിയര്‍പ്പിക്കുന്നതോടെ ഭരണി മഹോത്സവം സമാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————–

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...

കുടുംബശ്രീ അംഗങ്ങൾ അടച്ച തുക ബാങ്കിൽ എത്തിയില്ല ; മീനങ്ങാടി പഞ്ചായത്തിൽ വായ്പാ തിരിച്ചടവിൽ...

0
കൽപ്പറ്റ: വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ വായ്പാ തിരിച്ചടവിൽ വൻ തട്ടിപ്പ്....

100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു ; ഒരു കുടുംബത്തിലെ 6 പേര്‍...

0
ഉത്തര്‍പ്രദേശ് : 100 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു. ഒരു...

സിമന്റ് നിർമാണത്തിന്റെ മറവിൽ വ്യാജമദ്യ നിർമാണം ; 1248 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ...

0
അങ്കമാലി : വ്യാജമദ്യം നിർമിക്കാൻ ലക്ഷ്യമിട്ട് അങ്കമാലിലെത്തിച്ച 1248 ലിറ്റർ സ്പിരിറ്റ്...