രാഹുലിന്റെ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി – കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും ദേശീയ നേതാക്കളെ കുറിച്ചുമെല്ലാം എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാര്‍ഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണ്. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തത്. അത് ന്യായീകരിക്കുന്ന കോണ്‍ഗ്രസ് എന്ത് തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്.’എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്’ എന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയുടെ പേരിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 2019-ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ ഈ വിവാദ പ്രസ്താവന. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.കെ മുനീര്‍ കാബിനറ്റ് പദവിയിലേക്ക് ; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ

0
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ്...

ഓണം ബംപർ ഭാഗ്യക്കുറി : സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

0
കൊച്ചി : ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടവേ, ഭാഗ്യക്കുറി...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് പ്രതിയാകും

0
കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്...

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...