Thursday, April 25, 2024 10:18 am

കൊടുങ്ങല്ലൂർ താലപ്പൊലി ആചാരപൂർവം നടത്തും

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : കൊ​ടു​ങ്ങ​ല്ലൂ​ര്‍ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം ആ​ചാ​ര​പൂ​ര്‍​വം ന​ട​ത്താ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ന് ഒ​ടു​വി​ലാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. താ​ല​പ്പൊ​ലി​യോ​ട​നു​ബ​ന്ധി​ച്ച്‌ റോ​ഡി​ലൂ​ടെ​യു​ള്ള ആ​ന എ​ഴു​ന്ന​ള്ളി​പ്പും മ​റ്റു ച​ട​ങ്ങു​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച്‌ ന​ട​ത്താ​നാ​ണ് അ​നു​മ​തി.

താ​ല​പ്പൊ​ലി നാ​ളു​ക​ളി​ല്‍ നാ​ലു​ദി​വ​സ​വും പ​ക​ലും രാ​ത്രി​യും തെ​ക്കേ​ന​ട​യി​ലെ ശ്രീ​കു​രും​ബ​മ്മ​യു​ടെ ന​ട​യി​ല്‍നി​ന്ന്​ പോ​സ്‌​റ്റ്​​ഓ​ഫീ​സ് പ​രി​സ​രം വ​രെ ഒ​രാ​ന​യെ​യും അ​വി​ടെ​നി​ന്ന്​ കി​ഴ​ക്കേ​ന​ട​യി​ലെ ആ​ന​പ്പ​ന്ത​ല്‍ വ​രെ ഏ​ഴ് ആ​ന​കളെയും തു​ട​ര്‍​ന്ന് ഒമ്പ​ത് ആ​ന​ക​ളെ​യും അ​ണി​നി​ര​ത്തി എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്താ​നാ​ണ് അ​നു​വാ​ദം ല​ഭി​ച്ചി​ട്ടു​ള്ള​ത്. തി​രു​വ​ഞ്ചി​ക്കു​ളം ഗ്രൂ​പ് അ​സി​സ്റ്റ​ന്‍റ്​ ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ ക​ര്‍ത്ത ന​ല്‍കി​യ അ​പേ​ക്ഷ​യി​ലാ​ണ് തീ​രു​മാ​നം. ക്ഷേ​ത്ര മ​തി​ല്‍​ക്കെ​ട്ടി​ന് പു​റ​ത്ത് ആ​ന എ​ഴു​ന്ന​ള്ളി​പ്പ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നി​രു​ന്നു.

താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ചാ​ത്തി​രി നമ്പൂ​തി​രി​മാ​രു​ടെ സം​ഘ​ക്ക​ളി​ക്ക് ബു​ധ​നാ​ഴ്ച രാ​ത്രി തു​ട​ക്ക​മാ​കും. വ​ലി​യ ത​മ്പുരാ​ന്‍റെ അ​നു​മ​തി​യോ​ടെ ആ​ദ്യ​ദി​വ​സം ക്ഷേ​ത്ര​ത്തി​ന​ക​ത്താ​ണ് ക​ളി ന​ട​ക്കു​ക. വ്യാ​ഴാ​ഴ്ച പു​റ​ത്താ​യി​രി​ക്കും ക​ളി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ആ​ന​ച്ച​മ​യ പ്ര​ദ​ര്‍​ശ​ന​വും ഉ​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മ​ക​ര സം​ക്രാ​ന്തി സ​ന്ധ്യ​യി​ല്‍ 1001 ക​തി​ന​ക​ള്‍ മു​ഴ​ങ്ങു​ന്ന​തോ​ടെ​യാ​ണ് നാ​ലു​ദി​വ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​വു​ക. ഒ​ന്നാം താ​ല​പ്പൊ​ലി ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച മു​ത​ല്‍ കു​ഡും​ബി സ​മു​ദാ​യ​ക്കാ​രു​ടെ ആ​ടി​നെ ന​ട​ത​ള്ള​ലും സ​വാ​സി​നി പൂ​ജ​യും മ​ല​യ​ര​യ​ന്‍​മാ​രു​ടെ പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും.

ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ജ​നു​വ​രി 15ന് ​പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ​യു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ധി​കൃ​ത​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ന്‍ നി​ശ്ച​യ പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ള്‍​ക്കും കേ​ന്ദ്ര- സം​സ്ഥാ​ന, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി , ഒറ്റവോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല : 26,000 അധ്യാപകരുടെ...

0
കൊൽക്കത്ത: കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി....

അമൃത്പാല്‍ സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

0
ചണ്ഡീഗഢ്: വിഘടനവാദി അമൃത്പാല്‍ സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയസുരക്ഷാ...

ഞാൻ തിരുവനന്തപുരത്തുകാരനാണ്, അല്ലാതെ ചിലരെ പോലെ പൊട്ടി വീണതല്ല ; ശശി തരൂരിനെതിരെ ...

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി...

ബിജെപിയുടെ ഭക്ഷ്യകിറ്റ് വിതരണം കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്ന് ആനി...

0
വയനാട്: തെരഞ്ഞെടുപ്പ് തലേന്ന് വയനാട്ടിൽ ആദിവാസി കോളനികളിൽ ബി.ജെ.പി ഭക്ഷ്യക്കിറ്റുകള്‍ വിതരണം...