കൊടുവായൂരില്‍ ലോറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടയാളെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്:  കൊടുവായൂരില്‍ ലോറിയില്‍ തീപിടിച്ച്  മരിച്ചയാളെ തിരിച്ചറിഞ്ഞു. ലോറി ക്ലീനര്‍ കൊടുവായൂര്‍ സ്വദേശി കുമാരനാണ് മരിച്ചത്. ലോറിയില്‍ വെച്ച്‌ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായതെന്നാണ് നിഗമനം. ലോറിയില്‍ നിന്ന് ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ആദ്യം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി.

ലോറി ഡ്രൈവറായ കൊടുവായൂര്‍ നെല്ലിക്കോട് സതീഷിന്റെ വീടിനു സമീപം നിര്‍ത്തിയിട്ട ലോറിയാണ് കത്തിയത്. തീ പിടിച്ച ശബ്ദം കേട്ട് സമീപവാസികള്‍ എത്തി തീ അണച്ചു. ലോറിക്കകത്ത് ഡ്രൈവര്‍ സീറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ സതീഷിനെ മൊബൈലില്‍ പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തത് ആശങ്കക്കിടയാക്കി. എന്നാല്‍ ഇന്നലെ രാത്രി സഹോദരിയുടെ വീട്ടില്‍ പോയ സതീഷ് ഭക്ഷണം കഴിച്ച്‌ മൊബൈല്‍ ശബ്ദം കുറച്ച്‌ ഉറങ്ങിയതിനാല്‍ ഫോണ്‍ വന്ന വിവരമറിഞ്ഞില്ല.

ബുധനാഴ്ച പുലര്‍ച്ചക്ക് ഫോണ്‍ വരുന്ന വിവരം സഹോദരി അറിയച്ചതനുസരിച്ച് തിരിച്ച്‌ വിളിച്ചപ്പോഴാണ് ലോറി കത്തിയ വിവരവും ക്യാബിനില്‍ കത്തിയനിലയില്‍ ആളെ കണ്ട വിവരവും അറിയുന്നത്. കുമാരനാണ് ലോറിക്കകത്തെന്ന് സതീഷ് പറഞ്ഞപ്പോഴാണ് കത്തിക്കരിഞ്ഞ ആളെക്കുറിച്ച്‌ വ്യക്തത വന്നത്. സഹോദരിയുടെ വീട്ടില്‍ പോകുന്നതിനു മുമ്പ് കുമാരന്‍ വന്നാല്‍ ഭക്ഷണം കൊടുക്കണമെന്നും ലോറിയുടെ താക്കോല്‍ കൊടുക്കാനും കുടുബക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഭക്ഷണം കഴിക്കാനോ താക്കോല്‍ വാങ്ങാനോ കുമാരന്‍ എത്തിയിരുന്നില്ല.

ലോറി ക്യാബിനിലെ വാതില്‍ കമ്പി ഉപയോഗിച്ച്‌ തുറന്നായിരിക്കും കുമാരന്‍ അകത്ത് കടന്നതെന്ന് കരുതുന്നു. ദീര്‍ഘദൂരം പോകുന്ന ലോറിയായതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ ചെറിയ പാചക വാതക സിലിണ്ടറും സ്റ്റൗവും ലോറിക്കകത്തുണ്ട്. ചായ വെക്കാനുള്ള ശ്രമത്തിനിടെ തീ പടര്‍ന്ന് വാതില്‍ തുറക്കാന്‍ കഴിയാതെ കുമാരന്‍ കത്തിക്കരിഞ്ഞതാണെന്ന് സംശയിക്കുന്നു. കൊടുവായൂര്‍ നെല്ലിച്ചോട് മുഹമ്മദലി 15 ദിവസം മുമ്പ് വാങ്ങിയതാണ് ലോറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...