ഉദ്യോഗസ്ഥരുടെ കുറവുകാരണം നട്ടംതിരിഞ്ഞ് കോയിപ്രം പോലീസ്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ഉദ്യോഗസ്ഥരുടെ കുറവുകാരണം നട്ടംതിരിഞ്ഞ് കോയിപ്രം പോലീസ്. മൂന്നുമാസം മുമ്പ് പ്രിൻസിപ്പൽ എസ്.ഐ. ഉദ്യോഗക്കയറ്റംകിട്ടി പോയ ഒഴിവിലേക്ക് ഇതുവരെ നിയമനമായില്ല. എസ്.എച്ച്.ഒ. ഉൾപ്പെടെ 27 പോലീസുകാർ ഉണ്ടാകേണ്ട സ്ഥാനത്ത് 20 പേർ മാത്രം. ഒരു പ്രിൻസിപ്പൽ എസ്.ഐ., ഒരു എസ്.സി.പി.ഒ., അഞ്ച് സി.പി.ഒ. എന്നിവരുടെ ഒഴിവാണുള്ളത്. കോയിപ്രം, തോട്ടപ്പുഴശ്ശേരി, പുറമറ്റം, അയിരൂർ പഞ്ചായത്തുകളും എഴുമറ്റൂർ പഞ്ചായത്തിന്റെ പകുതിപ്രദേശങ്ങളുമാണ് കോയിപ്രം പോലീസിന്റെ പരിധിയിലുള്ളത്. ഉദ്യോഗസ്ഥരുടെ കുറവ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തികളെയും ഗതാഗത നിയന്ത്രണത്തെയും പട്രോളിങ് ജോലികളെയും സാരമായി ബാധിക്കുന്നു. നിലവിലുള്ളവരുടെ ജോലിഭാരം ഇരട്ടിയായി.

ജില്ലയ്ക്ക് പുറത്തുനിന്ന്‌ കോയിപ്രത്ത് ജോലിനോക്കുന്ന ഉദ്യോഗസ്ഥരാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടുന്നത്. സമീപകാലത്ത് സ്വകാര്യ ബാങ്കുകൾ പൊളിഞ്ഞ കേസുകൾ ഉൾപ്പെടെ ജില്ലയിൽ ഏറ്റവും അധികം കേസുകൾ ചാർജ് ചെയ്യപ്പെടുന്ന സ്റ്റേഷനാണ് കോയിപ്രം. ഈ വർഷം ഇതുവരെ 1500-ന് മുകളിൽ കേസുകൾ ചാർജുചെയ്തു. സ്റ്റേഷനിലുള്ള മൂന്ന്‌ ജീപ്പുകളിൽ ഒരു ജീപ്പ് മാത്രമാണ് അധികം പഴക്കമില്ലാത്തത്. മറ്റ് രണ്ട് ജീപ്പുകളിൽ ഒന്ന് നാലുലക്ഷം കിലോമീറ്റർ ഓടിയതാണ്. എൻജിൻ പണി നടത്തേണ്ട ഈ ജീപ്പുകളിലാണ് പോലീസുകാർ വി.ഐ.പി.ഡ്യൂട്ടി അടക്കമുള്ള ജോലിചെയ്യേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...