കോഴഞ്ചേരി : വണ്ടിപ്പേട്ടയ്ക്കുസമീപം ഇളകിക്കിടക്കുന്ന കൊരുപ്പുകട്ട തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നു. സി.കേശവൻ സ്‌ക്വയറിൽനിന്നും ടി.ബി.ജംഗ്ഷനില്‍ നിന്നുമുള്ള വൺവേ റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് ജലസേചന-പൊതുമരാമത്തു വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ റോഡ് അപകടക്കുഴിയായി കിടക്കുന്നത്. ജലസേചന വകുപ്പ് പൈപ്പിടാൻ വേണ്ടി ഈ കട്ടകൾ അഞ്ചടിയോളം വീതിയിൽ കുത്തിപ്പൊളിച്ചു. പിന്നീടിത് പുനർനിർമിച്ചില്ല. ഇതോടെ കൊരുപ്പുകട്ടകൾ ഇളകി. ഇതിൽ ഇരുചക്രവാഹനങ്ങൾ കയറുമ്പോൾ അപകടങ്ങളും പതിവായി. ഈ സ്ഥലത്തെ അപകടസാധ്യത പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ടെൻഡർ നടപടി പൂർത്തിയായെന്നും ഉടൻ പ്രശ്‌നം പരിഹരിക്കാമെന്നുമായിരുന്നു മറുപടി. ഫെബ്രുവരി നാലിന് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തും 11-ന് മാരാമൺ കൺവെൻഷനും തുടങ്ങും. ഈ സമയം ഗതാഗതത്തിരക്കേറുമെന്നതിനാൽ അപകട സാധ്യതയേറെയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033