ഗവർണറെ ഗുണ്ടകളെക്കൊണ്ട് അപായപ്പെടുത്താൻ സാഹചര്യമൊരുക്കി , മുഖ്യമന്ത്രിയുടേത് തീ കളി : വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിനെതിരെ നിലമേലില്‍ റോഡരികിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കാൻ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമം. കൊല്ലത്തെ സംഭവം പോലീസിന് മുൻകൂട്ടി അറിയാം.വേണ്ട മുൻകരുതൽ എടുത്തില്ല. ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. വിയോജിക്കുന്നവരെ കായികമായി ആക്രമിച്ചു ഇല്ലാതാക്കാനുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴും ഇത് തന്നെയാണ് ചെയ്തതെന്നും അദ്ദേഹംകുറ്റപ്പെടുത്തി. മുഖ്യമന്ത്രി കുട്ടികുരങ്ങന്മാരായ എസ് എഫ് ഐ ക്കാരെക്കൊണ്ട് സമരം ചെയ്യിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഗവർണറെ ഗുണ്ടകളെ ഉപയോഗിച്ച് അപായപ്പെടുത്താൻ സാഹചര്യമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...