കോഴഞ്ചേരി : കോഴഞ്ചേരിക്കാരൻ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കോഴഞ്ചേരി-തിരുവനന്തപുരം സ്റ്റേ സർവീസ് പുനരാരംഭിച്ചു. എന്നാല്‍ ബസിലെ ജീവനക്കാരുടെ ക്ലേശം തുടരുന്നു. താമസസ്ഥലത്തെ അടിസ്ഥാന സൗകര്യത്തിന്‍റെ പരിമിതിയാണ് ഇതിന് കാരണം. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ജീവനക്കാർക്ക് താമസസ്ഥലം ഒരുക്കിയിട്ടുണ്ടെങ്കിലും കുടിക്കാനോ പ്രാഥമികകൃത്യങ്ങൾക്കോ ആവശ്യത്തിന് വെള്ളമില്ല. പുലർച്ചെ എഴുന്നേറ്റ് കുളിക്കുന്നതിനും പലപ്പോഴും വെള്ളം കിട്ടാറില്ല.
പൊതുശുചിമുറി തുറക്കുന്നതും കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് കെഎസ്ആർടിസി എടിഒ പഞ്ചായത്ത് സെക്രട്ടറിക്ക് ഇമെയിൽ മുഖേന ഒരാഴ്ച മുൻപ് കത്ത് നൽകി. രാവിലെ 5.10-നാണ് ബസ് പുറപ്പെടേണ്ട സമയം. ബസ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം ലഭിക്കാത്തത് സമയക്രമത്തെയും ബാധിച്ചേക്കാവുന്ന സ്ഥിതിയാണ്.
നാടിന് പ്രിയങ്കരമായ കോഴഞ്ചേരി-തിരുവനന്തപുരം സർവീസ് 2022 നവംബർ 15-നാണ് പുനരാരംഭിക്കുന്നത്. 52 വർഷങ്ങളായി ഓടിക്കൊണ്ടിരുന്നതാണ് കോഴഞ്ചേരിയിൽ നിന്നുള്ള ഈ സ്റ്റേ സർവീസ്. കോവിഡ് കാലത്ത് നിലച്ചുപോയ സർവീസ് നിരന്തര സമരത്തിന്‍റെ ഫലമായാണ് തിരികെ വന്നത്. വിദ്യാർഥികളും രോഗികളും തൊഴിലാളികളുമടക്കം ഒട്ടേറെപ്പേർ ഈ സർവീസിനെ ആശ്രയിക്കുന്നു. സ്ഥിരം യാത്രക്കാര്‍ ഉളളതിനാൽ മികച്ച വരുമാനവും കിട്ടുന്നുണ്ട്. യാത്രക്കാരുടെ വാട്സ് ആപ് ഗ്രൂപ്പും സജീവമാണ്. സർവീസ് കോഴഞ്ചേരിയിൽ എക്കാലവും നിലനിൽക്കാൻ പഞ്ചായത്തും ജനപ്രതിനിധികളും പിന്തുണ നൽകണമെന്നാണ് യാത്രക്കാരുടെയും നിലപാട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.