നരേന്ദ്ര മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രി ; ജനാധിപത്യത്തിന്‍റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമം ജനാധിപത്യത്തിന്‍റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. തുറന്ന് എഴുതുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയാണ്. വിനു വി ജോണിനെതിരെ എടുത്ത നടപടി നമ്മൾ കണ്ടതല്ലേ എന്ന് ചോദിച്ച കെ സി വേണുഗോപാൽ ഇടത് ഭരണത്തിൽ വ്യക്തിയെ ബഹിഷ്കരിക്കുന്നതിനെയും മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കുന്നതിനെയും വിമര്‍ശിച്ചു.

നരേന്ദ്ര മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു. മോദിക്കും പിണറായിക്കും ഒരേ ലക്ഷ്യമാണെന്നും ഇരുവരും ഒരു വഴിയിലൂടെ യാത്ര ചെയ്യുന്നവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം പാചക വാതകത്തിന് വില വർധിപ്പിക്കുമ്പോൾ ഇവിടെ ഇന്ധന സെസ് കൂടിയെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു.

എം കെ രാഘവനെതിരെയും കെ സി വേണുഗോപാൽ വിമര്‍ശനം ഉന്നയിച്ചു. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. രാഘവൻ പ്ലീനറിയിൽ പങ്കെടുത്തിരുന്നു. അഭിപ്രായം അവിടെ പറയണമായിരുന്നു. പരസ്യ പ്രതികരണം പാർട്ടിക്ക് ഗുണം ചെയ്യില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടി ആയതിനാല്‍ വിമർശനങ്ങൾ സ്വാഭാവികമാണ്. പക്ഷേ അത് പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...