അധ്യാപികയും മകനും ഫ്ലാറ്റിൽ മരിച്ചനിലയിൽ ; ഭർത്താവിനേയും ട്യൂഷൻ ടീച്ചറിനേയും ചോദ്യംചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : സ്കൂൾ അധ്യാപികയേയും 14 വയസ്സുള്ള മകനെയും ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ ബെഹാല പരൺശ്രീയിൽ തിങ്കളാഴ്ചയാണ് സംഭവം. ഭർത്താവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയേയും മകനെയും കണ്ടതെന്ന് പോലീസ് പറഞ്ഞു. സ്കൂൾ യൂണിഫോമിലായിരുന്ന മകന്റെ മൃതദേഹം കിടക്കയിലും ഭാര്യയുടേത് തറയിലുമാണ് കിടന്നിരുന്നത്.

വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും കൃത്യത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. സംഭവത്തിൽ ഭർത്താവിനെയും മകന്റെ ട്യൂഷൻ ടീച്ചറിനെയും പോലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5ന് ട്യൂഷൻ ടീച്ചർ ഫ്ലാറ്റിലെത്തിയെങ്കിലും പൂട്ടിക്കിടന്നിരുന്നതിനാൽ അദ്ദേഹം തിരിച്ചുപോവുകയായിരുന്നു.

അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് അയൽക്കാരുടെ മൊഴി. പരിചയക്കാർ തന്നെയാകും കൊലപാതകത്തിന് പിന്നിലെന്നും അധ്യാപിക സ്വയം കതക് തുറന്നുകൊടുത്തിരിക്കാനാണ് സാധ്യതയെന്നുമാണ് പോലീസിന്റെ നിഗമനം. ഇവരുടെ ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....