ലോക്കഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നു ; കോഴിക്കോട് അത്തോളിയില്‍ വ്യാപാരികളും പോലിസും തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

 കോഴിക്കോട് : കോവിഡ് ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട് അത്തോളി ടൗണില്‍ വ്യാപാരികള്‍ കടകള്‍ തുറന്നതിനെച്ചൊല്ലി സംഘര്‍ഷം. തുറന്ന കടകള്‍ അടപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് വ്യാപാരികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. അത്തോളി പഞ്ചായത്തിലെ ബഹുഭൂരിപക്ഷം വാര്‍ഡുകളും പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പ്രകാരം കണ്ടെയ്ന്‍മെന്റ് സോണാണ്. നിയന്ത്രണങ്ങള്‍ പലവിധമുണ്ടെങ്കിലും കടകള്‍ തുറക്കാന്‍ മാത്രമാണ് പോലീസ് അനുവദിക്കാത്തത് എന്നാണ് വ്യാപാരികളുടെ പരാതി.

ഇന്ന് രാവിലെ ലോക്ഡൗണ്‍ ലംഘിച്ചുകൊണ്ട് വ്യാപാരികള്‍ കട തുറന്നു. കടകള്‍ ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രംഗത്തെത്തിയതോടെ വാക്കുതര്‍ക്കമായി. കടകള്‍ മാത്രം അടച്ചിട്ടുകൊണ്ട് പൊതുഗതാഗതം ഉള്‍പ്പെടെ അനുവദിക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം എന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. കടകള്‍ അടപ്പിക്കാന്‍ പോലീസ് ശ്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട്-കുറ്റ്യാടി പാതയില്‍ അല്‍പ്പനേരം ഗതഗത തടസ്സമുണ്ടായി. വരുംദിവസങ്ങളിലും നിയന്ത്രണങ്ങള്‍ മറികടന്ന് കടകള്‍ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....