കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡിലാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കും ആറിനുമിടയിലാണ് സംഭവം. അര്‍ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെയെത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി. അതെസമയം മൃതദേഹത്തിന്റെ മുഖവും തലയും തകര്‍ന്ന നിലയിലാണ്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

എസ് യു വി കാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതെന്ന് പീലാമേട് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതകമാണോ എന്ന് വ്യക്തമാകൂ എന്നും പോലീസ് സൂചിപ്പിച്ചു. മരിച്ച സ്ത്രീ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണത്തിനായി രണ്ടു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...