Thursday, March 28, 2024 4:13 pm

രണ്ട് യുവതികള്‍ ഒരാളെ പ്രണയിച്ചു ; ആരെ വിവാഹം കഴിക്കണമെന്ന് ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : രണ്ട് പേരും പ്രണയിച്ചത് ഒരാളെ. രണ്ട് പേർക്കും കാമുകനെ പിരിയാൻ കഴിയില്ലെന്നായി. ഒടുവിൽ ആരെ വരിക്കണം എന്ന് തീരുമാനിച്ചത് ടോസിട്ട്. കർണാടകത്തിലാണ് സംഭവം. ടോസിട്ട് വിവാഹം നടത്തിയതും പഞ്ചായത്തിന്റെ കാർമികത്വത്തിൽ. 27 കാരനായ യുവാവിനെ രണ്ട് പെൺകുട്ടികൾ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താൻ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ സക്ലേഷ്പുറിലാണ് സംഭവം.

Lok Sabha Elections 2024 - Kerala

ഒരു വർഷം മുമ്പ് സകലേഷ്പൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 27 കാരനായ യുവാവ് അയൽഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടക്കിടെ കണ്ടുമുട്ടിയ ഇരുവരും ആരും അറിയാതെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ് അതേ ഗ്രാമത്തിൽ നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെൺകുട്ടിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചു. ആരും അറിയാതെയുള്ള യാത്രകൾ ഇയാൾ ഇവിടെയും ആവർത്തിച്ചു.

എന്നാൽ യുവാവിന്റെ ഒരു ബന്ധു പെൺകുട്ടികളിൽ ഒരാളുമായുള്ള ഇയാളുടെ ബന്ധം കണ്ടുപിടിച്ചു. ഇക്കാര്യം വീട്ടുകാർ ചോദ്യം ചെയ്തതോടെ താൻ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു. എന്നാൽ വീട്ടുകാർ ഇതിനെ എതിർക്കുകയും മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കാൻ തീരുമാനിക്കുകയും ചെയ്തു.

പെൺകുട്ടികളിൽ ഒരാൾ ഇതിനെക്കുറിച്ച് അറിയുകയും പ്രണയത്തെക്കുറിച്ച് വീട്ടിൽ പറയുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട് സന്ദർശിക്കുകയും ബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ മറ്റേ പെൺകുട്ടിയും വിവരം അറിയുകയും അവളുടെ കുടുംബവും യുവാവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. തുടർന്നാണ് ത്രികോണ പ്രണയം പഞ്ചായത്തിന്റെ മുന്നിൽ എത്തിയത്.

ഒരു മാസം മുമ്പ് പഞ്ചായത്ത് വിളിച്ചു ചേർത്തപ്പോൾ ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് യുവാവിനോട് ചോദിച്ചിരുന്നു. വിഷയത്തിൽ യുവതികൾ തമ്മിൽ കടുത്ത തർക്കം ഉണ്ടായെങ്കിലും അയാൾ മൗനം പാലിച്ചു. പ്രശ്നം പരിഹരിക്കാനാകാതെ പഞ്ചായത്ത് പിരിഞ്ഞു. വെള്ളിയാഴ്ച രണ്ടാമതും പഞ്ചായത്ത് ചേർന്നാണ് പ്രശ്നം പരിഹരിച്ചത്. ഏത് പെൺകുട്ടിയാണ് യുവാവ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കാൻ പഞ്ചായത്ത് ഒരു നാണയം ടോസ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം ; വെന്റിലേറ്ററിലേക്ക് മാറ്റി

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ...

ഇഡി അന്വേഷണം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് എംഎം ഹസന്‍

0
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും...

10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് ഏപ്രില്‍ ഒന്ന് വരെ

0
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. 104.63 ദശലക്ഷം...