ബംഗളൂരുവിലെ അഭിഭാഷക വിദ്യാര്‍ത്ഥിനിയെ ഈറോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ബംഗളൂരുവില്‍ പഠിക്കാനായി പോയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തമിഴ്‌നാട്ടിലെ ഈറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശി 22 വയസ്സുക്കാരിയായ ശ്രുതിയുടെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്.

കാര്‍ത്തികേയന്‍ – കൈരളി ദമ്പതിമാരുടെ മകള്‍ ശ്രുതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായിരുന്നു. ഓഗസ്റ്റ് 17-നാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.

ശ്രുതി വിഷം കഴിച്ച്‌ ജീവനൊടുക്കിയെന്നാണ് നിലവില്‍ ശ്രുതിയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനെയും വിഷംകഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഈറോഡ് പോലീസ് ഉദ്യോഗസ്ഥരെയും സംശയമുണ്ടെന്ന് ശ്രുതിയുടെ അമ്മ കൈരളി പറഞ്ഞു. ശ്രുതിയുടെ മരണത്തില്‍ ലഹരിമാഫിയക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നാണ് ശ്രുതിയുടെ മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശ്രുതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും തൃശ്ശൂര്‍ റൂറല്‍ എസ്.പി.ക്കും പരാതി നല്‍കി.

ബി.കോം കഴിഞ്ഞ് എറണാകുളത്ത് ജോലിചെയ്തിരുന്ന മകള്‍ കഴിഞ്ഞവര്‍ഷമാണ് ബെംഗളൂരുവില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നത്. ആദ്യ ലോക്ഡൗണ്‍ കാലത്ത് വീട്ടിലായിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെയാണ് ബെംഗളൂരുവിലേക്ക് തിരികെപോയത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍ വരാറുള്ളതാണ്.

ജൂലായ് ഒമ്പതാം തീയതിയാണ് അവസാനം വന്നത്. ഞങ്ങളുടെ വിവാഹവാര്‍ഷിക ആഘോഷമെല്ലാം കഴിഞ്ഞ് ജൂലായ് 13-ന് ബെംഗളൂരുവിലേക്ക് മടങ്ങിയെന്നും ശ്രുതിയുടെ അമ്മ കൈരളി പറഞ്ഞു.

ഓഗസ്റ്റ് 20-ന് നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്. ഓഗസ്റ്റ് 17-നാണ് ഈറോഡില്‍നിന്ന് പോലീസ് വിളിച്ചത്. മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അവിടെ എത്തിയപ്പോളാണ് മരിച്ചെന്നവിവരം അറിയുന്നത്. തുടര്‍ന്ന് ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മകളെ ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

ആദ്യം അപകടമാണെന്നും പറഞ്ഞു. പിന്നീടാണ് വിഷം കഴിച്ചതാണെന്ന് പറഞ്ഞത്. മകളുടെ ബാഗോ മൊബൈല്‍ ഫോണോ ഒന്നും കിട്ടിയിട്ടില്ല. ആധാര്‍ കാര്‍ഡ് മാത്രമാണ് പോലീസിന്റെ കൈവശമുണ്ടായിരുന്നത്. അത് ഞങ്ങള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. മകളുടെ മൃതദേഹം കാണണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് അനുമതി നല്‍കി. മുഖം മാത്രമേ കാണിച്ചുനല്‍കിയുള്ളൂ. എന്താണ് മുഴുവനും കാണിച്ച്‌ തരാത്തതെന്ന് ചോദിച്ചപ്പോള്‍ അത് പറ്റില്ലെന്നായിരുന്നു മറുപടി.

മകളുടെ ഒപ്പമുണ്ടായിരുന്ന യുവാവും അതേ ആശുപത്രിയിലുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ഇയാളെയും വിഷം കഴിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇയാളുടെ സുഹൃത്തായ ഒരു കോഴിക്കോട് സ്വദേശിയും അവിടെ ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റം ഏറെ അസ്വാഭാവികത നിറഞ്ഞതായിരുന്നു.

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടെന്നും ചികിത്സയിലുള്ള യുവാവിനെ ഇതില്‍ കുറ്റപ്പെടുത്തരുതെന്നും ഇയാള്‍ പറഞ്ഞു. ഒരു പോലീസുകാരനും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് താന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും  കൈരളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...