ടിഎംസി പ്രവർത്തകന്റെ കരണത്തടിച്ച സംഭവം : മമതയ്ക്കെതിരെ വിമർശനവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : കൊൽക്കത്തയിൽ ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെ സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് മുൻമുഖ്യമന്ത്രി മമതാ ബാനർജി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബരുയിപുറിൽ പതിനൊന്നുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചുള്ളതായിരുന്നു ടിഎംസി റാലി. അതിനിടെയാണ് സംഭവം. ‘മമതയുടെ കരണത്തടിയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവും പരിഹാസവുമായി രാഷ്ട്രീയ എതിരാളിയായ ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മമതാ ബാനർജിക്ക് അവരുടെ മാനസിക സന്തുലിതാവസ്ഥ പരിപൂർണമായി നഷ്ടമായി.

ഇന്നത്തെ മാർച്ചിനിടെ സ്വന്തം പാർട്ടിയിൽപ്പെട്ട നിരവധിയാളുകളെ അവർ തല്ലി’, പ്രവർത്തകനെ മമത തല്ലുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി കുറിച്ചു. പ്രതിഷേധമാർച്ചിനിടെ ജനക്കൂട്ടത്തെ ഒഴിവാക്കി മമതയ്ക്ക് പോകാൻ വഴിയൊരുക്കിയ പ്രവർത്തകനെയാണ് അവർ മർദിച്ചതെന്നാണ് സൂചന. അതിനിടെ ടിഎംസിയുടെ പ്രതിഷേധറാലി പലയിടത്തും ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചു. തുടർന്ന് സ്ഥിതി നിയന്ത്രിക്കാൻ പോലീസ് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...