സ്ത്രീധന പീഡന പരാതികൾ വർധിക്കുന്നു ; ഏറ്റവുമധികം പരാതികൾ കൊല്ലം ജില്ലയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിവാഹത്തിന് പിന്നാലെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവ് കാണുന്നതായി വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. സ്ത്രീധന പ്രശ്നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നാണ്. വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് അംഗീകൃത കേന്ദ്രങ്ങളില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങില്‍ വധൂവരന്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും പി. സതീദേവി പറഞ്ഞു. പീഡന പരാതികൾക്ക് പുറമെ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ സംബന്ധിച്ചും വനിതാ കമ്മീഷന് പരാതി ലഭിക്കുന്നുണ്ട്.

മാതാപിതാക്കൾക്ക് മക്കൾ സംരക്ഷണം നൽകുന്നില്ലെന്നാണ് വയോജനങ്ങൾ നൽകുന്ന പ്രധാന പരാതി. 85 വയസ്സായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കവെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമര്‍ശം. പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും വനിതാ കമ്മീഷൻ നിര്‍ദ്ദേശിച്ചു. കമ്മീഷൻ തീര്‍പ്പാക്കിയ കേസുകളില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായത്തോടെ പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധ്യക്ഷ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...