കൊവിഡ് ധനസഹായ വിതരണം കൊല്ലം ജില്ലയിൽ 96.98 % പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണം 96.98 ശതമാനം പൂര്‍ത്തിയായി. ഇതുവരെ 28.57 കോടി രൂപ വിതരണം ചെയ്തു. ധനസഹായ വിതരണം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. ശേഷിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച്‌ ഈമാസം 31ന് മുമ്പ് വിതരണം ചെയ്യും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി. രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോ. ഡയറക്ടര്‍ ഡോ. സംകേത് കുല്‍ക്കര്‍ണി എന്നിവരാണ് വിലയിരുത്തല്‍ നടത്തിയത്. അപേക്ഷകള്‍, അവ പരിഗണിക്കുന്ന രീതി, ധനസഹായം, വിതരണസംവിധാനം, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണെന്ന് കണ്ടെത്തി. 6264 കോവിഡ് മരണങ്ങളാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ധനസഹായത്തിനായി 5964 അപേക്ഷകള്‍ ലഭിച്ചു. 5784 എണ്ണം തീര്‍പ്പാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...