കൊല്ലം: ഇരവിപുരത്ത് മുന്‍ മന്ത്രി ബാബു ദിവാകരന് ആര് എസ് പി സ്ഥാനാര്‍ത്ഥിയാകും. ആര്.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്‍ദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണയായി. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും. ഇനി മല്‍സരത്തിനില്ലെന്ന് എ.എ. അസീസ് അറിയിച്ചു.
അതേസമയം, അഞ്ചുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചവരില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ളവര്‍ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന് എംപി. രണ്ടുതവണ തുടര്‍ച്ചയായി മല്‍സരിച്ചു തോറ്റവരും സ്ഥാനാര്‍ത്ഥിയാകരുതെന്ന് ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ പ്രതാപന് വ്യക്തമാക്കി. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ 20 ശതമാനമെങ്കിലും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കണമെന്നും പ്രതാപന് ആവശ്യപ്പെട്ടു.