പട്ടിക ജാതി യുവതിയുടെ മരണം ; യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കടയ്ക്കൽ: വിവാഹം കഴിക്കാമെന്ന ഉറപ്പിൽ നിന്ന് യുവാവ് പിൻമാറിയതിനെ തുടർന്ന് പട്ടിക ജാതി യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അനന്തു ഭവനിൽ അഖിലിനെ (29) കടയ്ക്കൽ ഇൻസ്പെക്ടർ പി.എസ്.രാജേഷും സംഘവും ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി മണ്ണൂർ മധു ഭവനിൽ ധുവിന്റെയും റീനയുടെയും മകൾ ധന്യയെ കഴിഞ്ഞ 24ന് രാവിലെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. അഖിലും ധന്യ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 14ന് കാണാതായ ധന്യയെയും അഖിലിനെയും കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പോലീസ് സ്റ്റേഷനിൽ വച്ചും കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ടിന് മുന്നിലും ധന്യയെ വിവാഹം കഴിക്കാമെന്നു യുവാവ് ഉറപ്പ് നൽകീയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതനുസരിച്ച് 23ന് സബ് റജിസ്ട്രാർ ഓഫിസിൽ എത്താമെന്നു അഖിൽ പറഞ്ഞെങ്കിലും എത്തിയില്ല. പിറ്റേ ദിവസം ധന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒളിവിൽ പോയ അഖിലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നു. വിവിധ പട്ടിക ജാതി സംഘടനകളും എഐവൈഎഫും പ്രതിഷേധവുമായി എത്തി. മന്ത്രി ജെ.ചിഞ്ചു റാണി, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവർ ധന്യയുടെ വീട് സന്ദർശിച്ചു. TAGS:

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...