കൊല്ലത്ത് മൈക്രോ ഫിനാൻസ് കമ്പനിയുടെ വീടുകയറി ആക്രമണം ; അച്ഛനും മകൾക്കും പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് മൈക്രോ ഫിനാൻസ് കമ്പനിയുടെ വീടുകയറി ആക്രമണം. അഞ്ചുപേർ ചേർന്ന് എടുത്ത ലോൺ ഒരാൾ അടയ്ക്കാതെ മുടങ്ങിയതിനു മറ്റൊരാളുടെ വീടുകയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രോഗിയായ ഗൃഹനാഥനും മകൾക്കും പരിക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള മണിയും മറ്റു നാല് സ്ത്രീകളും ചേർന്ന് JMJ ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്ന് 24000 രൂപ വീതം ലോണെടുത്തിരുന്നു. ഓരോ ആഴ്ചയും 710 രൂപ വീതം 52 ആഴ്ചയാണ് തിരിച്ചടവ്. അഞ്ചിൽ ഒരാളായ ദിവ്യ, ഒരുതവണ മുടക്കിയതിനാണ് സ്ഥാപനത്തിലെ ജീവനക്കാർ കൂട്ടത്തിൽ ഒരാളായ മണിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. പണം വൈകുന്നേരം നൽകാമെന്ന് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെ കൂടുതൽ ജീവനക്കാരെ കളക്ഷൻ ഏജന്റുമാർ വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെ സ്ത്രീകളോട് ഇവർ മോശമായി പെരുമാറുകയും ചെയ്തു. മകളുടെ കയ്യിൽ കയറി ജീവനക്കാരൻ പിടിച്ചതോടെയാണ് രോഗിയായ രാധാകൃഷ്ണൻ ഇടപെട്ടത്. സ്‌ട്രോക്ക് വരികയും ഹൃദ്രോഗത്തിന് ചികിത്സ നടത്തുകയും ചെയ്യുന്ന ആളാണ് രാധാകൃഷ്ണൻ. ക്രൂരമായ മർദനമാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...