കൊല്ലം : അമ്മയ്ക്കൊപ്പം ചേര്‍ന്ന് ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ആര്‍എസ്‌എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പവിത്രേശ്വരം കിഴക്കേ മറനാട് ശരത് ഭവനില്‍ അതുല്‍ കൃഷ്ണന്‍ എന്ന ശരത് പുത്തൂര്‍ ചെറുപൊയ്കയിലെ പെൺകുട്ടിയുടെ അമ്മ എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും തമ്മിലുള്ള ബന്ധം മകള്‍ അച്ഛനെ അറിയിച്ചതിന്റെ ദേഷ്യമാണ് ഇരുവരും പെൺകുട്ടിയെ ഉപദ്രവിക്കാൻ കാരണമായത്. അറസ്റ്റിലായ അതുല്‍ കൃഷ്ണന്‍ സ്വകാര്യ ബസ്– ടിപ്പര്‍ ഡ്രൈവറാണ്. മാറനാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിലടക്കമുള്ള നിരവധി കേസുകളില്‍ പ്രതി കൂടിയാണ് അതുല്‍ കൃഷ്ണന്‍. അച്ഛനും മകളും റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.