തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിലായി. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനായ ഇയാൾ പിടിയിലായത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷം ഇയാളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ആകാശത്ത് വെച്ചാണ് സംഭവം.

യാത്രക്കിടെ ശുചിമുറിയിൽ കയറിയ കൊല്ലം സ്വദേശി കൈയ്യിലുണ്ടായിരുന്ന ലൈറ്ററും സിഗരറ്റും പുറത്തെടുത്തു. സിഗററ്റ് കത്തിക്കാൻ ലൈറ്റർ കൊളുത്തിയതും വിമാനത്തിനുള്ളിൽ അപായ മുന്നറിയിപ്പ് ശബ്ദം മുഴങ്ങി. പിന്നാലെയാണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. ശുചിമുറിയിൽ നിന്ന് യാത്രക്കാരനെ സിഗററ്റും ലൈറ്ററും സഹിതം പിടികൂടി. പുകവലിക്കാൻ ശ്രമിച്ചതാണെന്ന് ഇയാൾ ജീവനക്കാരോട് സമ്മതിച്ചു. വിമാനമിറങ്ങിയ ശേഷം വിമാനത്താവള അധികൃതർ ഇയാളെ വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാത്രക്കാരൻ്റെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...