വിവാഹാലോചനകൾ മുടക്കിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഓയൂർ : സഹപാഠിയും നാട്ടുകാരിയുമായ യുവതിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ടു വിവാഹാലോചനകളാണ് മുടക്കിയത്. വീട്ടുകാർക്ക് സംശയം തോന്നി അന്വേഷിച്ചതിനെ തുടർന്നാണ് അരുണിന്റെ ഇടപെടൽ വ്യക്തമായത്.

തുടർന്ന് രക്ഷാകർത്താക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒന്നിച്ച് പഠിച്ചിട്ടുണ്ടെങ്കിലും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് യുവതി പറഞ്ഞത്. യുവതിക്ക് വിവാഹാലോചനകൾ നടക്കുന്നതായറിഞ്ഞ് അരുൺ കാണാനെത്തുന്നവരുടെ വീട് തേടിയെത്തും. പെൺകുട്ടിയുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും യുവതിയുടെ ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോലോചന മുടക്കുകയായിരുന്നു.

കൂടാതെ പല തവണ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...