കൊല്ലം : കൊല്ലം പരവൂരിൽ രണ്ടിടത്ത് വിജയം പ്രഖ്യാപിച്ചു. ഒരിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ആണ് വിജയിച്ചിരിക്കുന്നത്. ഒന്നാം വാർഡിൽ എൽഡിഎഫും മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയും വിജയിച്ചു.
ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലമാണ്. മുനിസിപ്പാലിറ്റിയുടെ കണക്കിൽ 17 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ പത്തിടങ്ങളിൽ എൽഡിഎഫ് ആണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനിൽ നിലവിൽ എൽഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാൽ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ.