കരിനിഴല്‍ വീഴുന്നു കൊല്ലം പോര്‍ട്ട് വഴിയുള്ള ചരക്ക് നീക്കം മുടങ്ങാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം പോര്‍ട്ടിന് ഏറെ പ്രതീക്ഷകള്‍ സമ്മാനിച്ച തീരദേശ കപ്പല്‍ സര്‍വ്വീസായ ഗ്രീന്‍ ഫ്രൈറ്റ് കോറിഡോറും പൊളിയുമെന്ന് ആശങ്ക. കൊച്ചിയില്‍ നിന്ന് ചരക്കുമായി കൊല്ലത്തെത്തുന്ന കപ്പില്‍ തിരികെ ‘കാലി’യടിച്ച്‌ പോവേണ്ട അവസ്ഥയാണ്. റിട്ടേണ്‍ കാര്‍ഗോ കൂടി ലഭിച്ചില്ലെങ്കില്‍ സര്‍വീസ് ലാഭകരമല്ലാത്തതിനാലാണ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യ ഏജന്‍സി പിന്‍വലിഞ്ഞ് നില്‍ക്കുന്നത്.

ആദ്യഘട്ടം മാസത്തില്‍ ഒരിക്കലും പിന്നീട് രണ്ടു തവണ വീതമെങ്കിലും ചരക്കുമായി കൊല്ലത്തെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആദ്യ സര്‍വ്വീസ് വന്നുപോയി ഒന്നരമാസം പിന്നിട്ടിട്ടും അനക്കമൊന്നുമില്ല. കൊല്ലത്തു നിന്നു ചരക്ക് ഇല്ലാതെയാണ് കപ്പല്‍ മടങ്ങിയത്. ബേപ്പൂര്‍, അഴീക്കല്‍, കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് മാരിടൈം ബോര്‍ഡ് ആദ്യം ഗ്രീന്‍ ഫ്രൈറ്റ് കോറിഡോര്‍ എന്ന പേരില്‍ തീരദേശ കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. സെപ്തംബറില്‍ സര്‍വ്വീസ് കൊല്ലത്തേക്കു നീട്ടി.

ഇതിന്റെ ഭാഗമായി എഫ്.സി.ഐയുടെ 47 കണ്ടെയ്നര്‍ ഭക്ഷ്യധാന്യങ്ങളുമായി ചൗഗ്ലേ 7 എന്ന കപ്പല്‍ കൊല്ലം പോര്‍ട്ടില്‍ എത്തിയിരുന്നു. കൊല്ലത്ത് നിന്നു മറ്റ് തുറമുഖങ്ങളിലേക്ക് ചരക്ക് ലഭിക്കാത്തതിനാല്‍ ഒഴിഞ്ഞ കണ്ടെയ്നറുകളുമായാണ് കപ്പല്‍ മടങ്ങിയത്. കൊല്ലത്തേക്ക് കൊണ്ടുവരാന്‍ എഫ്.സി.ഐയുടെ ഭക്ഷ്യധാന്യം തുടര്‍ച്ചയായി കൊച്ചിയില്‍ നിന്നു ലഭിക്കും. എന്നാല്‍ മാരിടൈം ബോര്‍ഡും സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളും ആഞ്ഞു ശ്രമിച്ചിട്ടും കൊല്ലത്ത് നിന്നു ചരക്ക് ലഭിക്കുന്നില്ല. ഇക്കാരണത്താല്‍ ത്തന്നെ നേരത്തെ കൊല്ലം- ഗുജറാത്ത് റോ റോ സര്‍വ്വീസ്, കൊച്ചി- കൊല്ലം ചരക്ക് സര്‍വ്വീസ് എന്നിവ മുടങ്ങിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...