മോന്‍സനുമായി വഴിവിട്ട ബന്ധം ; ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്ത് ഐജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. മോന്‍സനുമായി ഐജി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. മോന്‍സനെ ഐജി ലക്ഷ്മണ്‍ വഴിവിട്ടു സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഐജിക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കം ഒട്ടേറെ പോലീസുകാര്‍ക്കു മോന്‍സനുമായി പരിചയമുണ്ടെങ്കിലും വഴിവിട്ട ഇടപാടു കണ്ടെത്തിയിരിക്കുന്നത് ഐജിക്കെതിരെ മാത്രമാണ്.

മോന്‍സന് പുരാവസ്തു വില്‍ക്കുന്നതിന് ഐജി ലക്ഷ്മണ്‍ ഇടനിലക്കാരനായി നിന്നെന്ന വിവരവും ബുധനാഴ്ച പുറത്തുവന്നു. ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും ഐജിയാണ്. പോലീസ് ക്ലബ്ബില്‍ വച്ച് മൂന്നു പേരും കൂടിക്കാഴ്ച നടത്തി. ഇതിന്റെ തെളിവുകള്‍ മനോരമ ന്യൂസിന് ലഭിച്ചു. വാട്‌സാപ് ചാറ്റ് വിവരങ്ങളും പുറത്തുവന്നു. ബൈബിള്‍, ഗണേശ വിഗ്രഹം, ഖുര്‍ ആന്‍, രത്‌നങ്ങള്‍ എന്നിവയാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം ; പോലീസിൽ പരാതി നൽകി

0
പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ...

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു ; സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം ;...

0
കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍...