കൊല്ലത്ത് ഗുരുതരക്രമക്കേട് കണ്ടെത്തിയ റേഷൻ കട സസ്പെൻഡ് ചെയ്ത സംഭവം; താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ പരാതിയുമായി കടയുടമ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുന്നത്തൂരിൽ ഗുരുതരക്രമക്കേട് കണ്ടെത്തിയ റേഷൻ കട സസ്പെൻഡ് ചെയ്തതിൽ താലൂക് സപ്ലൈസ് ഓഫീസർക്കെതിരെ പരാതിയുമായി കടയുടമ. വിതരണയോഗ്യമല്ലാതെ മാറ്റിയ 13 ചാക്ക് അരി ഉൾപെടുത്താതെയാണ് സപ്ലൈയ് ഓഫീസർ സ്റ്റോക്കിന്റെ കണക്കെടുത്തതെന്ന് കടയുടമ. സിപിഐ സംഘടനാ സംസ്ഥാന നേതാവ് പ്രിയൻകുമാർ ലൈസൻസിയായുള്ള കടയ്ക്ക് എതിരെയായിരുന്നു നടപടി.

21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കുന്നത്തൂരിലെ 21 നമ്പർ റേഷൻ കട സസ്പെൻഡ് ചെയ്തത്. താലൂക്ക് സപ്ലൈസ് ഓഫീസറുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. അതേ സമയം നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്ന് റേഷൻ കട ഉടമ പ്രിയൻകുമാർ പ്രതികരിച്ചു. കേടുവന്ന 13 ചാക്ക് അരി ഡിഎസ്ഒയുടെ അനുമതിയോടെ കടയിൽ നിന്ന മാറ്റിയിരുന്നു. ഇത് കണക്കിൽ രേഖപെടുത്തിയില്ലെന്നാണ് പ്രിയൻകുമാറിന്റെ വാദം.

സ്ഥിരമായി കടതുറക്കാറുണ്ടെന്ന് തെളിയിക്കുന്ന ഇ പോസ് മെഷീൻ രേഖകളും ഇയാൾ പുറത്തുവിട്ടു. സംഘടനാ പ്രവർത്തനത്തിൽ തന്നോട് എതിർപ്പുള്ളവരാണ് പരാതിക്കാരെന്നും പ്രിയൻകുമാർ പറയുന്നു. താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ നടപടി നേരിട്ട റേഷൻ കട ഉടമ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.എന്നാൽ ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയെടുത്തതെന്ന് ആവർത്തിക്കുകയാണ് താലൂക്ക് സപ്ലൈസ് ഓഫീസർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...