ഒറ്റരാത്രി കൊണ്ട് പിരിച്ചുവിട്ടത് 40 പേരെ : കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ തൊഴിലാളി സമരം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ കൊല്ലം ശങ്കേഴ്സ് ആശുപത്രിയില്‍ ആരംഭിച്ച തൊഴിലാളി സമരം തുടരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഒറ്റരാത്രി കൊണ്ട് സ്ത്രീകളടക്കം നാല്‍പ്പതു പേരെ മാനേജ്മെന്‍റ് പുറത്താക്കിയത്. മുപ്പത്തിയൊന്ന് വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ പിരിച്ചുവിടപ്പെട്ടതിന്‍റെ ദുഖത്തിലാണ് ശങ്കേഴ്സ് ആശുപത്രിയിലെ ജീവനക്കാര്‍. ആശുപത്രി മുറ്റത്തിരുന്ന് നഴ്സുമാരടക്കമുള്ള ജീവനക്കാര്‍ സമരം ചെയ്യുകയാണ്.

കാലങ്ങളായി ശങ്കേഴ്സ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നാല്‍പ്പതോളം ജീവനക്കാരെയാണ് മാനേജ്മെന്‍റ്  മുന്നറിയിപ്പൊന്നുമില്ലാതെ പിരിച്ചുവിട്ടത്. ആശുപത്രിയുടെ സാമ്പത്തിക പ്രതിസന്ധിയാണ്  ഇതിനു കാരണമായി മാനേജ്മെന്‍റ് പറയുന്നത്. ആശുപത്രി മാനേജ്മെന്‍റിന്‍റെ നടപടി പിന്‍വലിക്കുംവരെ സമരം ചെയ്യാനാണ് പിരിച്ചുവിടപ്പെട്ടവരുടെ തീരുമാനം. സമരത്തിന് സിഐടിയും ഐന്‍എടിയുസിയും യുടിയുസിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നത്തില്‍ എസ്‌എന്‍ഡിപി യോഗ നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന ആവശ്യമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...