ജപ്തി ചെയ്തതിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ മുത്തച്ഛനെക്കൊണ്ട് രേഖകളില്‍ ഒപ്പിട്ടു വാങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീടും സ്ഥലവും ജപ്തി ചെയ്തതിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ മുത്തച്ഛനില്‍നിന്ന് കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ഒപ്പിട്ടുവാങ്ങിയതായി പരാതി. കിടപ്പിലായിരുന്ന തന്നെക്കൊണ്ട് ഒപ്പ് പതിപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയതെന്ന് അഭിരാമിയുടെ മുത്തച്ഛന്‍ ശശിധരന്‍ ആചാരി പറഞ്ഞു. ഒപ്പിടുന്നത് എന്തിനെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. ഈസമയം അഭിരാമിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നുവെന്നും ശശിധരന്‍ ആചാരി പറഞ്ഞു.

അഭിരാമിയുടെ സംസ്കാരം ഇന്ന് നടക്കും. കൊല്ലം ശൂരനാട് അജികുമാറിന്‍റെയും ശാലിനിയുടെ മകള്‍ അഭിരാമിയാണ് ഇന്നലെ വൈകിട്ട് ജീവനൊടുക്കിയത്. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുേശഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്താണ് മകള്‍ മരിച്ചതെന്ന് അജികുമാര്‍ പറഞ്ഞു.

ബോര്‍ഡ് മറച്ചുവയ്ക്കാന്‍ അഭിരാമി പറഞ്ഞതായും അജികുമാര്‍ പറഞ്ഞു. അറുപതു ദിവസത്തിനകം പതിനൊന്ന് ലക്ഷത്തി ഇരുപതിനായിരും രൂപ അടയ്ക്കാന്‍ ജനുവരി 20ന് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ചില്‍ ഒന്നരലക്ഷം തിരിച്ചടച്ചെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ബാക്കി അടയ്ക്കാന്‍ കഴിഞ്ഞില്ല. ഇതാണ് ജപ്തിയിലേക്ക് നയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...