പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന്‍ കത്തിച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാകിസ്താനില്‍ 12 കാരനായ മകനെ അച്ഛന്‍ കത്തിച്ച്‌ കൊന്നു. മകന്‍ ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒറാങ്കി ടൗണിലാണ് സംഭവം നടന്നത്. ഹോംവര്‍ക്ക് ചെയ്യാതിരുന്ന കുട്ടിയുടെ ദേഹത്ത് അച്ഛന്‍ നസീര്‍ തീയിടുകയായിരുന്നു.

ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കൊല്ലണം എന്ന ഉദ്ദേശത്തോടെയല്ല താന്‍ മണ്ണെണ്ണ ഒഴിച്ചത് എന്നും പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ തീ കത്തിച്ചപാടെ അത് പടര്‍ന്നുപിടിക്കുകയായിരുന്നു എന്നും അച്ഛന്‍ പോലീസിന് മൊഴി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...