കൊല്ലം : ടോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപ്പാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. എട്ട് മണിക്ക് ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപ്പാസില്‍ കനത്ത പോലീസ് സുരക്ഷയുണ്ട്. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്. ജീവനക്കാര്‍ പൂജ ചടങ്ങ് ആരംഭിച്ചിരുന്നു. പ്രതിഷേധക്കാര്‍ പാത്രങ്ങള്‍ നശിപ്പിച്ച് പൂജ തടസപ്പെടുത്തി. ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു.
ടോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപ്പാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍
RECENT NEWS
Advertisment