കുവൈത്ത് സിറ്റി : കുവൈത്തിൽ സന്ദർശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ചികിൽസയിൽ ആയിരിക്കെ മരണമടഞ്ഞു. കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ ഏലിയാമ്മ വര്‍ഗീസ് (പെണ്ണമ്മ 65) ആണ് മരണമടഞ്ഞത്. കോവിഡ് ബാധയെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ ഫെബ്രുവരിയിൽ സന്ദർശക വിസയിൽ കുവൈത്തിലെത്തി ഇവർ മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഭർത്താവ് പരേതനായ വർഗീസ് അലക്സാണ്ടർ. ഏക മകൾ മോനി , ജാമാതാവ് ജോസ് മോൻ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
കുവൈത്തിൽ സന്ദർശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment