കോങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ ചേര്‍ന്നു ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോങ്ങാട് : ആശ്രയ അനാഥരില്ലാത്ത ഭാരതം ക്യു 537/96 കോങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ മഹാറാണി പാലസ് ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാനത്ത് നാൾക്കുനാൾ അനാഥരായവർ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആശ്രയ സങ്കേതം പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തിയും ആവശ്യകതയും ഏറിവരികയാണന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് കോങ്ങാട് സി.ഐ.മുരളീധരൻ വി.എസ് പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലത്തിൽ വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് തീരുമാനമെടുത്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അസൈനാർ ഊരകം സംഘടനയെ പരിചയപ്പെടുത്തി.

ഭാരവാഹികളായി പ്രസിഡന്റ് – സി.എൻ ശിവദാസൻ, വൈസ് പ്രസിഡന്റ് – ഹംസ സി.ബി, മാണിക്യൻ പി.എം, ജനറൽ സെക്രട്ടറി – ഉഷകുമാരി വി, സെക്രട്ടറിമാർ-ഗായത്രി എം.ബി, പൊന്നു കുട്ടൻ എം.സി, ട്രഷറർ – സുധ സി തുടങ്ങിയവരെ തെരഞ്ഞെടുത്തു. കെ.അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എൻ ശിവദാസൻ, എൻസിപി ലീഡർ എ സുലൈമാൻ, ജില്ലാ സെക്രട്ടറി മോനുപ്പ, ഹംസ സി.ബി, ഉഷകുമാരി വി, ഗായത്രി എം.ബി, സുധ സി, എം.സി പൊന്നു കുട്ടൻ, മാണിക്യൻ പി.എം, കുട്ടിശങ്കരൻ പി തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...