എം.ജി.ബിജുകുമാറിന്റെ കൊന്നപ്പൂങ്കനവ് യൂ ട്യൂബിൽ റിലീസ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വിടരാൻ കൊതിക്കുന്ന കൊന്നപ്പൂവ് പോലെ കനവുകൾ വരികളിലേക്ക് പകർത്തി എം.ജി.ബിജുകുമാർ പന്തളം ദൃശ്യാവിഷ്കാരം ചെയ്ത് ചിത്രീകരണം പൂർത്തിയാക്കിയ വിഷു ഗാനം കൊന്നപ്പൂങ്കനവ് വിഷുക്കാഴ്ചയായി ആസ്വാദകർക്ക് സമർപ്പിച്ചു.

പരിമിതമായ സൗകര്യങ്ങളോടെ സമയ ദൗർലഭ്യത്തിനിടയിൽ പൂർത്തീകരിച്ച “കൊന്നപ്പൂങ്കനവ്” പ്രശസ്ത പിന്നണി ഗായകൻ അനു.വി.കടമ്മനിട്ട, പന്തളം ശ്രീസരസ്വതീ വിജ്ഞാന കലാകേന്ദ്രത്തിൽ വെച്ച് യൂ ട്യൂബ് റിലീസ് ചടങ്ങ് നിർവ്വഹിച്ചു. സംഗീതരംഗത്തെ പ്രശസ്തരായ പന്തളം പ്രദീപ് കുമാർ, പന്തളം ജയപ്രകാശ്, ഗായത്രി ഉദയൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

അജി അക്ഷരയുടെ സംഗീതത്തില്‍,  മഴവിൽ മനോരമ സൂപ്പർ ഫോർ ഫെയിം അഭിൻ പങ്കജ്, ശ്രീലക്ഷ്മി.എ.എൽ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കഥയും തിരക്കഥയും ഗാനരചനയും നിർവ്വഹിച്ചത് എം.ജി.ബിജുകുമാർ തന്നെയാണ്. സുനിൽ കുമാർ.എസ് സംവിധാനം
ചെയ്ത കൊന്നപ്പൂങ്കനവിൽ അർജുൻ, ലക്ഷ്മി പ്രസാദ്, മാസ്റ്റർ ഋഷികേശ്, രഞ്ചു.കെ.ആർ, അഖിൽ.റ്റി.എസ്, പൂജ, കൃഷ്ണനന്ദ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. നൂറനാട്, പടനിലം, പള്ളിമുക്കം ദേവീക്ഷേത്രപരിസരങ്ങളിലായിരുന്നു ചിത്രീകരണം. റെക്കോർഡിങ് അമ്മൂസ് സ്റ്റുഡിയോ അടൂർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...