രാജിവെച്ച മന്ത്രി കെ.ടി ജലീലിനെ കാണ്‍മാനില്ല ; എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തയുടെ കടുത്ത നിലപാടില്‍ രാജിവെച്ച മന്ത്രി കെ.ടി ജലീലിനെ കാണ്‍മാനില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച മന്ത്രി ഇപ്പോള്‍ എവിടെയാണുള്ളതെന്ന്  ഗണ്‍മാന് പോലും അറിയില്ല. രാജിവെച്ചതിനാല്‍ ഔദ്യോഗിക വസതി ഇനി ജലീലിന് ഉപയോഗിക്കാനാവില്ല. ഇവിടെ കഴിഞ്ഞ ദിവസം ജലീല്‍ വന്നിരുന്നെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല.

രാജിക്കാര്യത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. മെസേജുകള്‍ക്കും മറുപടിയുണ്ടായില്ല. രാജിവെച്ച്‌ രണ്ടു ദിവസം കഴിഞ്ഞെങ്കിലും ജലീല്‍ എവിടെയാണുള്ളതെന്ന് ഗണ്‍മാന് പോലും അറിയില്ലാത്തത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

ജലീല്‍ രാജിക്കത്തു തയാറാക്കി ഗണ്‍മാന്റെ കൈവശമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊടുത്തുവിട്ടത്. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലന്നാണ് സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരും പറയുന്നത്. രാജിവെച്ചതിനാല്‍ നാട്ടിലേക്ക് തിരിക്കുമെന്ന് ജലീല്‍ പറഞ്ഞിരുന്നെങ്കില്‍ ഇതുവരെ അവിടെയും എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

new 3
previous arrow
next arrow

1 COMMENT

  1. അതിനു ആരും ബേജാർ ആകേണ്ട കാര്യമില്ല, സമയം ആകുമ്പോൾ അറിയിക്കും, അപ്പോൾ ചെന്നാൽ മതി, interview തരപ്പെടും.

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...