കോന്നി പതിനെട്ടാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത്‌ പതിനെട്ടാം വാർഡ്‌ ചിറ്റൂരിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വാർഡ്‌ അംഗമായിരിക്കെ ബാലൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസം സ്ഥാനാർഥികൾ നാമ നിർദേശ പത്രിക സമർപിച്ച് സൂക്ഷ്മ പരിശോധന പൂർത്തിയായിരുന്നു. യു ഡി എഫ്, എൽ ഡി എഫ്, എൻ ഡി എ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പത്ത് സെറ്റ് പത്രികകൾ ആണ് സമർപ്പിച്ചത്. 11 ന് മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാൻ ഉള്ള തീയതി. ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലന്റെ മകള്‍ അര്‍ച്ചന ബാലൻ ആണ് യുഡിഎഫ് സ്ഥാനാർഥി. ഇരുപത്തി ഒന്ന് വയസ്സുകാരിയായ അര്‍ച്ചന സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ്.  പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും ബിഎ പൊളിറ്റിക്സ്സ് ബിരുദധാരിയാണ്.

കോന്നി ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡിൽ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ പി.ഗീതയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. പട്ടികജാതി ജനറൽ മണ്ഡലമായ ചിറ്റൂർ വാർഡിൽ യു ഡി എഫ് അംഗമായിരുന്ന ബാലന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം വെള്ളിയാഴ്ച 4 മണിക്ക് ചിറ്റൂർ ശ്രീ മഹേശ്വര എൻഎസ് എസ് ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...