Friday, May 9, 2025 9:42 pm

കോന്നി വാഹനാപകടം ; യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഓടിച്ചിരുന്ന യുവാവ് തൽക്ഷണം മരിച്ചു. വി – കോട്ടയം ഇളപ്പുപാറയിൽ ഓംകാരം വീട്ടീൽ ഗോപകുമാരൻ നായരുടെ മരുമകൻ പട്ടാഴി വടക്കേകര രാജ്ഭവനത്തിൽ മഹേഷ് (32) മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഭാര്യ ശിവപാർവ്വതിയെ  ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ഒന്നരയോടെ ചൈനാ മുക്കിന് സമീപം ടി.വി.എം.ആശുപത്രിയ്ക്ക് മുൻപിലായിരുന്നു അപകടം. ശിവപാർവ്വതിയുടെ ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ ഫോട്ടോ എടുക്കുന്നതിനായി ഓട്ടോയിൽ കോന്നിയിലേക്ക് വരുമ്പോൾ ശബരിമല തീർത്ഥാടനം കഴിഞ്ഞ് ചെന്നൈ ശെങ്കൽ പാളയത്തേക്ക് പോവുകയായിരുന്ന മിനി ബസ്സ് അമിതവേഗതയിൽ ഓവർടേക്ക് ചെയ്തു വന്ന് ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഒട്ടോ ഓടിച്ചിരുന്ന മഹേഷിനെ  ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരണപ്പെട്ട മഹേഷിന് ഇരുപത്തിയെട്ട് ദിവസം പ്രായം കഴിഞ്ഞ ഒരു പെൺകുട്ടിയുമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി സമ്പൂര്‍ണ ‘ബ്ലാക്കൗട്ട്

0
ജയ്‌സാൽമീർ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കേ രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി...

ഉറിയില്‍ ശക്തമായ ഷെല്ലാക്രമണവുമായി പാകിസ്ഥാൻ : ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

0
ജമ്മുകശ്മീർ: വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. ഉറിയില്‍ ശക്തമായ ഷെല്ലാക്രമണമുണ്ടായി. ഇന്ത്യ ശക്തമായി...

ഓപ്പറേഷന്‍ ഡി-ഹണ്ട് : സ്പെഷൽ ഡ്രൈവിൽ 62 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷത്തെ...