കോഴിക്കോട് : കുടിശ്ശിഖ നല്‍കാത്തതിനാല്‍ മെഡിക്കൽ കോളേജിലെ പാല്‍ വിതരണം മില്‍മ നിര്‍ത്താനൊരുങ്ങുന്നു. മിൽമയ്ക്ക നൽകാനുളള 53 ലക്ഷം കുടിശ്ശിക തീർക്കാത്തതിനാലാണ് തീരുമാനം. ദാരിദ്ര്യ രേഖയ്ക്കയ്ക്ക് താഴെയുളള രോഗികൾക്കാണ് മെഡിക്കൽ കോളേജിൽ പാൽ നൽകുന്നത്. ഇതിനായി ദിനം തോറും 1200 പാക്കറ്റ് പാലാണ് മില്‍മ വിതരണം ചെയ്യുന്നത്.
53 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ട്. ഇത് തീർക്കാതെ ജനുവരി 16 മുതൽ പാൽ വിതരണം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് മിൽമ. ട്രഷറി നിയന്ത്രണം കാരണം 5 ലക്ഷത്തിനു മുകളിലുളള ബില്ലുകൾ മാറേണ്ടെന്ന ധന വകുപ്പിന്റെ നിർദ്ദേശമാണ് മിൽമയുടെ കുടിശ്ശിക നൽകാത്തതിന്റെ കാരണമായി പറയുന്നത്.