ചെങ്ങന്നൂര്‍ : പാണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും വചന ശുശ്രുഷയും ജനുവരി 11 മുതൽ 15 വരെ നടത്തുന്നു. പെരുന്നാൾ കൊടിയേറ്റ് കർമ്മം വികാരി ഫാദർ ഡോ. ഫിലിക്സ് യോഹന്നാൻ തട്ടാശേരിൽ നിർവഹിച്ചു.
ശനിയാഴ്ച മുതൽ വൈകിട്ട് 6 മണിക്ക് സന്ധ്യനമസ്‌കാരത്തെ തുടർന്ന് വചന ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. റവ. ഫാദർ കുര്യൻ ഡാനിയൽ (മേൽപ്പാടം ), റവ. ഫാദർ മനോജ് എബ്രഹാം (പള്ളിപ്പാട്), റവ. ഫാദർ ഡോ. സജി അമയിൽ (വൈദിക സെമിനാരി കോട്ടയം) എന്നിവര്‍ പങ്കെടുക്കും. 14 ചൊവ്വ വൈകിട്ട് 6.30ന് ഭക്തിനിർഭരമായ റാസ പള്ളിയിൽ നിന്നും ആരംഭിച്ച് ആർ. കെ. വി ജങ്ങ്ഷൻ, നാക്കട, ഇല്ലിമല പാലംവഴി തിരികെ പള്ളിയിൽ എത്തിച്ചേരും. ബുധൻ രാവിലെ 8 ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന, ആശീർവാദം നേർച്ചവിളമ്പ്. എന്നിവ നടത്തുമെന്നും വികാരി ഫാദർ ഡോ. ഫിലിക്സ് യോഹന്നാൻ, ട്രസ്റ്റി എൻ. പി. വർഗീസ്, സെക്രട്ടറി എം. വൈ. ജോർജ് എന്നിവർ അറിയിച്ചു.