കോതമംഗലം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുന്നതുവരെ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധം നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി . പാര്‍ലമെന്‍റ് മണ്ഡലത്തിലെ വിവിധ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ലോങ് മാര്‍ച്ചുകള്‍ നടത്തിവരികയാണന്ന് അദ്ദേഹം കോതമംഗലത്ത് പറഞ്ഞു .
കോതമംഗലത്ത് 7-ാം തീയതി കോഴിപ്പിള്ളിയില്‍ നിന്ന് നെല്ലിക്കുഴിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും . മൂവാറ്റുപുഴയില്‍ 9-ാം തീയതിയാണ് ലോങ് മാര്‍ച്ച്. യു.ഡി.എഫ്. നേതാക്കളായ പി.സി. വിഷ്ണുനാഥ്, ടി.എ. അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും .