തണ്ണിത്തോട് സ്വദേശിയെ അച്ഛൻകോവിലാറ്റിൽ കാണാതായ സംഭവം ; തിരച്ചിൽ ഫലം കണ്ടില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് സ്വദേശിയായ യുവാവിനെ അച്ചൻകോവിലാറ്റിൽ മുരിംഗമംഗലം ഭാഗത്ത് കാണാതായ സംഭവത്തിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. കോന്നി, പത്തനംതിട്ട എന്നിവടങ്ങളിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ആണ് അച്ഛൻകോവിലാറ്റിൽ തിരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസങ്ങളായി നടന്ന തിരച്ചിലിൽ വിഫലമാണെന്നും അധികൃതർ പറഞ്ഞു.

വെട്ടൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിലാണ് ഫയർഫോഴ്സ് തിരച്ചിൽ നടത്തിയത്. എന്നാൽ മോശമായ കാലാവസ്ഥയും നദിയിലെ ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. തണ്ണിത്തോട് മുരളീ സദനത്തിൽ ശബരീനാഥ്(26)നെയാണ് അച്ഛൻകോവിലാറ്റിൽ മുരിംഗമംഗലം ഭാഗത്ത്‌ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപതുമണിയോടെ തണ്ണിത്തോട് നിന്നും കോന്നിയിലേക്ക് വന്ന ഇയാൾ മുരിംഗമംഗലം പാലത്തിൽ ബൈക്ക് ഉപേക്ഷിച്ച് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളിൽ നിന്ന് പോലീസിന് ലഭിച്ച മൊഴി. തുടർന്ന് നടന്ന തിരച്ചിലിൽ ശബരീ നാഥിന്റെ  സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് വലഞ്ചൂഴിയിൽ നിന്ന് കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...