മത്തായിയുടെ കൊലപാതകം ; റിലേ നിരാഹാര സത്യാഗ്രഹം അഞ്ചുദിവസം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട പൊന്നുവിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന് മുമ്പില്‍ ആരംഭിച്ച അനശ്ചിതകാല റിലേ സത്യാഗ്രഹം അഞ്ചു ദിവസം പിന്നിട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റോയിച്ചന്‍ എഴിക്കകത്ത്, എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് അഞ്ചാം ദിവസത്തെ സത്യാഗ്രഹത്തില്‍ പങ്കെടുത്തത്.

മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളത്തറയില്‍ അദ്ധ്യക്ഷത വഹിച്ച സത്യാഗ്രഹസമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഇന്നലെ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം വെറും പ്രഹസനമായിരുന്നു എന്നും വനപാലകരും ഗവണ്‍മെന്റും പറയുന്ന വിശദീകരണം കളക്ടര്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വീഴ്ചകള്‍ക്ക് പോലും നടപടിയെടുക്കാമെന്ന ഉറപ്പ് യോഗത്തില്‍ ഉണ്ടായില്ല. ഭരണാനുകൂല വനപാലക സംഘടനയുടെ സമ്മര്‍ദ്ദമാണ് ഗവണ്‍മെന്റിനെ പുറകോട്ട് വലിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നു. പ്രതിപക്ഷ നേതാവ് മത്തായിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വനംമന്ത്രി, ജില്ലാ പോലീസ് ചീഫ്, ജില്ലാ കളക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ട് 4 കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നരഹത്യയ്ക്ക് കേസെടുക്കുക, മറ്റ് പ്രതികളെ സസ്‌പെന്റ് ചെയ്യുക, കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുക, ശവസംസ്‌കാരം നടത്തുക എന്നീ ന്യായമായ 4 ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതില്‍ ഒന്നിനുപോലും ഇതുവരെ തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചിറ്റാറില്‍ നടക്കുന്ന റിലേ സമരം തുടരുവാന്‍ കെ.പി.സി.സി അനുവദിച്ചിട്ടുണ്ടെന്നു ബാബു ജോര്‍ജ്ജ് പറഞ്ഞു. മറ്റ് പാര്‍ട്ടി പരിപാടികള്‍ റദ്ദു ചെയ്തിട്ടുണ്ട്. നാളെ ഐ.എന്‍.റ്റി.യു.സി നേതൃത്വത്തിലാണ് സമരം. ഐന്‍.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, സജി കൊട്ടയ്ക്കാട്, വി.ആര്‍ സോജി, റോയിച്ചന്‍ എഴിക്കകത്ത്, എസ്. സന്തോഷ് കുമാര്‍, ബഷീര്‍ വെള്ളത്തറ, ജോയല്‍ മാത്യു, അലന്‍ ജിയോ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...